ഞാന്‍ മനസ്സാ വരിച്ച എന്റെ ഗുരുക്കന്മാര് ആയ ശ്രീ അരുണ്‍കായംകുളം.ശ്രീ രാജീവ് കുറുപ്പ് എന്നിവരെ ഹൃദയപൂര്‍വം കൊണ്ട് നമിച്ചുകൊണ്ട്എന്റെ വലതുകാല്‍ ബൂലോകം എന്നാ ഈ വിശാല ലോകത്തേക്ക് വയ്ക്കുകയാണ് .അത്ര നല്ല രചനകളും, രസപ്രദമായ പോസ്റ്റുകളും,ചിന്തിപ്പിക്കുന്നവയും എന്നില്‍ നിന്നും ഉണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല, കാരണം ഒരു കത്ത് പോലും മര്യാദക്ക് ഞാന്‍ എഴുതിയിട്ടില്ല,ഒരു തുടക്കക്കാരനും .......കൂടാതെ ഈ " ഭാവന " എന്ന സംഭവം എന്റെ പഞ്ചായത്തില്‍ കൂടി പോയിട്ടില്ല ....എങ്കിലും ഒരു കൈ നോക്കാം എന്ന് കരുതിയത് മേല്‍ പറഞ്ഞ എന്റെ ഗുരുക്കന്മാരുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ ആഗ്രഹം ആണ്. ഒരു പക്ഷെ ഞങ്ങള്‍ നാട്ടുകാര്‍ ആയതു കൊണ്ടാവാം ..പോസ്റ്റുകള്‍ വായിച്ച ശേഷം നാടിനെ പറയിപ്പിക്കാന്‍ ഒന്ടായിരിക്കുന്നോടാ എന്ന് അവര്‍ ചോദിച്ചേക്കാം ...എന്റെ കുറുമ്പുകള്‍ കണ്ടു ദേഷ്യം ആയാലും വിരസത ആയാലും എല്ലാരും ക്ഷമിക്കുക...ബൂലോകത്തെ മുടിചൂട മന്നന്മാര് ആയ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു......
ഒത്തിരി സ്നേഹത്തോടെ
ദിലീപ് പാക്കള്ളില്‍