2012 ജൂൺ 14, വ്യാഴാഴ്‌ച

കണ്ണനും കവിതയും പിന്നെ വാണിംഗ് ലെറ്ററും

                                          


മദ്യപാനം " മദ്യപാനം ആരോഗ്യത്തിനു ഹാനികരം അത് നമ്മുടെ കുടുംബം ...ബന്ധങ്ങള്‍ എന്നിവ നശിപ്പിക്കുന്നു...."


  കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി എന്റെ മനസ്സ് ശരിക്കും കലുഷിത കുങ്കിലമാണ് .എന്തൊക്കെയാണ് നാട്ടില്‍ നടക്കുന്നത് ,നമ്മുടെ രാജ്യത്തിന്റെ ആകെ മൊത്തം ഘടനെയെതന്നെ മാറ്റി മറിക്കുന്ന  സംഭവങ്ങള്‍ അല്ലെ നടക്കുന്നത്.??? മുന്‍ ലോകസുന്ദരി പ്രസവശേഷം ശരീരം വണ്ണം  വച്ചിരിക്കുന്നു,അജ്മല്‍ കസബിനു ബിരിയാണി മടുത്തു, ഒലക്കേടെ മൂട് ,മാങ്ങാ തൊലി  അങ്ങനെ എന്തൊക്കെ,,,,,


                          ഇതിന്റെ പേരില്‍ നമ്മള്‍ ജനങ്ങള്‍ എന്തൊക്കെ അനുഭവിക്കേണ്ടി വന്നു.രൂപയുടെ മൂല്യം കുറഞ്ഞു...പെട്രോള്‍ വില കൂടി...ടി പി  കൊല്ലപ്പെട്ടു...എന്റെ ഗുരു ആയ അരുണ്‍ കായംകുളത്തിന്റെ വെളുമ്പി പശു പ്രസവിച്ചു ....നമ്മള്‍ എങ്ങനെ ഇതൊക്കെ സഹിക്കും ..ഇതിനെതിരെ എന്തെങ്കിലും ഒരു പ്രതിഷേധം പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല.ഒന്നുമല്ലെങ്കിലും ജനിച്ച നാടായി പോയില്ലേ???അങ്ങനെ പ്രവാസ ലോകത്ത് ഇരുന്നു കൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റുന്ന കുറെയേറെ മാര്‍ഗങ്ങള്‍ ആലോചിച്ചു .അറബി പോലീസിന്റെ കൈക്കും എന്റെ ശരീരത്തിനും സ്വീകാര്യമായതും ,അനുയോജ്യമായതുമായ  ഒരു രീതി തന്നെ തിരഞ്ഞെടുത്തു.


                      അത് മറ്റൊന്നുമല്ല നെപോളിയന്റെ സഹായം തേടുക.....നെപ്പോളിയന്‍ .....എന്നും എവിടെയും സഹായി ....ആരുടെ മുമ്പിലും തലകുനിക്കാത്തവന്‍...ആരും കൊതിക്കുന്ന ആകാര വടിവ്....നേരിയ പച്ച നിറമുള്ള കാരിരുമ്പ് ബോഡി ....കൂടുതല്‍ അടുത്ത് കഴിഞ്ഞാല്‍ സ്നേഹം കൊണ്ട് നമ്മളെ മയക്കി കിടതുന്നവന്‍ .....അവന്റെ ഉള്ളില്‍ എണ്ണ  കറുപ്പ് പോലെ ലോലമായ മനസ്സ്.അതിനുള്ളിലേക്ക്‌ അല്പം കാര്‍ബണ്‍ ഡൈ ഒക്സൈട് കലര്‍ന്ന ലായനി പകര്‍ന്നു കൊടുക്കുകയാണെങ്കില്‍ എന്തിനും പോന്നവന്‍     (  അസൂയാലുക്കളും ഇല്ലായ്മക്കാരും അതിനെ മദ്യം ,കീടം ,കള്ള് ‌ അത് കുടിക്കുന്നവനെ കള്ള് ‌ കുടിയന്‍  എന്നൊക്കെ വിളിച്ചു പുശ്ചിക്കാറുണ്ട് ) മറ്റൊന്നും ആലോചിച്ചില്ല ...മനസ്സില്‍ അരക്കിട്ട് ഉറപ്പിച്ചു.....മറ്റു പലരോടു ചോദിച്ചു ആരും പൈസ കടം തരാത്തതിനാല്‍  അവസാനം എന്റെ പേഴ്സിലെ പൈസ തന്നെ എടുത്തു സാക്ഷാല്‍ നെപോളിയനെ എന്റെ  റൂമിലേക്ക്‌ ആനയിച്ചു ആസനസ്ഥനാകി .

             കാലക്കേട്‌ സമയത്ത് അരഞ്ഞാണവും വളഞ്ഞു പാമ്പായി കൊത്തും എന്ന് കേട്ടിട്ടുണ്ട് ..ദാ  ഇരിക്കുന്നു റൂം മേറ്റ്‌ കണ്ണന്‍ എന്ന് പേരുള്ള ഒരു @#$#@#% .ഡ്യൂട്ടി കഴിഞ്ഞു നേരത്തെ എത്തിയിരിക്കുന്നു .

എന്താണ് ചേട്ടാ കവറില്????‍ അവന്‍.......

ഹും പറിച്ച്......‌  എന്തെ????

അല്ല..... സ്മാള്‍ വല്ലതുമാണെങ്കില്‍ 2 എണ്ണം അടിച്ചിട്ട് കിടക്കാമായിരുന്നു.....നല്ല ക്ഷീണം

പിന്നെ ഇവന്റെ  ക്ഷീണം തീര്‍ക്കാന്‍ ഞാനാരാ പ്രവാസി കാര്യ ക്ഷേമ വകുപ്പ് മന്ത്രിയോ ....????ഇവനുറങ്ങിയിട്ടു   സാധനം എടുക്കാം മനസ്സിലുറപ്പിച്ചു..

ഹേയ്  സ്മാള്‍ ഒന്നുമല്ലെടാ.വാങ്ങാന്‍ പൈസ വേണ്ടെടാ...നീ കിടന്നു ഉറങ്ങാന്‍ നോക്ക്.....

അല്ല ചേട്ടാ പകുതി ഷെയര്‍ ഞാന്‍ തരാം .ടച്ചിംഗ് വേണമല്ലോ . പൊറോട്ടയും  മട്ടന്‍ കറിയും ‍ ഞാന്‍ വാങ്ങിച്ചോളാം

നീ പെട്ടന്ന് 2 ഗ്ലാസ് എടുത്തെ ... നേരത്തെ പറയേണ്ടേ?? എനിക്ക് പിറക്കാതെ പോയ എന്റെ മകനാണ് നീ .......എന്റെ മറുപടി പെട്ടന്ന് ആയിരുന്നു....

അങ്ങനെ അടുത്തുള്ള ഹമീദ് ഇക്കായുടെ കഫ്തെരിയയില്‍ നിന്നും  16 പൊറോട്ടാ 1 മട്ടന്‍  കറി  എന്നിവ വാങ്ങി... മട്ടന്‍ കറിയിലെ എണ്ണ  ഊറ്റിയെടുത്തു പകുതി പപ്പടം കാച്ചാനും പകുതി മീന്‍ വറുക്കാനും  മാറ്റി വെച്ച് ഞങ്ങള്‍  നേദ്യം ആരംഭിച്ചു....ഈ സമയം അടുത്ത ബെഡില്‍ "KD"  എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ദിനേശ്  ഒന്നുമറിയാതെ സുഖനിദ്രയിലാണ്....വരാനുള്ളത് വടക്കോട്ട്‌ പോവില്ലല്ലോ????നെപോളിയന്റെ വശ്യ ഗന്ധം അദ്ധേഹത്തിന്റെ നാസ്യ  പാളികയില്‍  സ്പര്ശിച്ചതിനാല്‍ മകുടിയുതുമ്പോള്‍ പൊങ്ങി വരുന്ന പാമ്പിനെ പോലെ ആ മാന്യദേഹം  തലയുര്‍ത്തി വന്നു.... ഒന്നുമില്ല  എന്റെ KD  ക്ക്   ഒന്നും പറ്റിയിട്ടില്ല   ഉറങ്ങിക്കോളൂ ........ദുസ്വപ്നം  കണ്ടതാണു  കിടന്നോളൂ ,കണ്ണന്‍ ഉറക്കുവാന്‍ ശ്രമിച്ചു.... എവിടെ?????  1 പെഗഗ്  ഒരുപോക്ക് പോയി ...ഞങ്ങള്‍ വീണ്ടും പൊതു കാര്യങ്ങള്‍ ചര്‍ച്ച തുടങ്ങി...കേരളത്തില്‍ തുടങ്ങി ഇന്‍ഡ്യ  ഓട്ടാകെ  കഴിഞ്ഞു ചെകോശ്ലോവക്യയും കടന്നു ഉസ്ബസ്ക്കിസ്ഥാനില്‍  എത്തി ..ഇതിനിടയില്‍ KD  പൊങ്ങി വരികയും ഞങ്ങള്‍ നേരാംവണ്ണം ചെലുത്തി കൊടുക്കുകയും ചെയ്തിരുന്നു...നേദ്യത്തില്‍ തുടങ്ങിയ ഞങ്ങള്‍ അയ്യപ്പന്‍ വിളക്കു , കാവടിയാട്ടം എന്നിവ കഴിഞ്ഞു ആറാട്ടില്‍  എത്തി നില്‍ക്കുകയാണ് ....അങ്ങനെ ഞാന്‍ പറയുന്നത് കണ്ണനും കണ്ണന്‍ ചോദിക്കുന്നത് എനിക്കും മനസ്സിലാകുന്നില്ല എന്ന അവസ്ഥ എത്തി.
                                                                                                                                                                                                                                                                                                                          
                                                                       ഒമ്പത് പൊറോട്ട കഴിച്ച   നിറവയറുമായി കണ്ണന്‍ നിലത്തു തന്നെ മലര്‍ന്നു കിടന്നു ഉറക്കം പിടിച്ചു.. ബാത്രൂമില്‍ ഒന്നിനു പോകണമെന്ന അടിയന്തിര മെസ്സേജ് എനിക്ക് വന്നതിനാല്‍ ഞാന്‍ അതിനുള്ള ശ്രമം ആരംഭിച്ചു പ്രഭുദേവയുടെ ബ്രേക്ക് ഡാന്‍സ് പോലെ ഭിത്തിയില്‍  കൈ വെള്ള പിടിച്ചു പിടിച്ചു  പോയി കാര്യം സാധിച്ചു തിരിച്ചു വന്നു കട്ടിലില്‍ ഇരുന്നപ്പോള്‍ ദാ  നമ്മുടെ KD  എഴുന്നേല്‍ക്കുന്നു......അപ്പോള്‍  KD  യുടെ നില്‍പ്പ്  ,ഫിറ്റ് എന്ന അവസ്ഥ കഴിഞ്ഞു ഫ്ലാറ്റ് എന്ന മേഖലയും താണ്ടി പാമ്പ്  എന്ന അവസ്ഥാന്തരവും പിന്നിട്ടു താമര എന്ന അനിര്‍വചിനീയമായ രൂപത്തില്‍ ആണ് .ഓളങ്ങള്‍ക്കൊപ്പം ആടുന്ന താമര പോലെ  KD  അങ്ങനെ ആടുകയാണ്.വെറും 14 പ്രാവശ്യത്തെ ശ്രമത്തിനൊടുവില്‍ മുണ്ട് മടക്കികുത്തി അദേഹം  എന്തിനോ വേണ്ടി മനസ്സ് എകാഗ്രമാക്കുവാന്‍ തുടങ്ങി .ഓഹോ നടക്കുവാനുള്ള ശ്രമം ആണ്..... പാവം പിച്ചവെച്ചു നടക്കാന്‍ തുടങ്ങുതെ ഉള്ളു...മുന്നോട്ടും പിന്നോട്ടും ആയം എടുത്തു ഒരു സ്റ്റെപ് വെച്ചു.രണ്ടാമത്തെ
സ്റ്റെപ്പ് വെച്ചതും ചെരുപ്പിനടിയില്‍ വീല് ഫിറ്റു ചെയ്തത് പോലെ സ്കേറ്റിംഗ് പ്രകടനം
 അത് ചെന്ന് ഇടിച്ചു നിന്നത് മെയിന്‍ ‍ ഡോറിന്റെ പിറകില്‍ .അവിടെ നിന്ന് കൊണ്ട് അദ്ദേഹം 2 പ്രാവശ്യം എന്നെ തലയുര്‍ത്തി നോക്കി.എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിനു ഒന്നുമില്ല ഞാന്‍ ഇത്തിരി മുള്ളാന്‍ വന്നതാണു എന്ന് പറഞ്ഞു മുണ്ട് പൊക്കി  തയ്യാറെടുപ്പുകള്‍ തുടങ്ങി ഇനി ഒരു നിമിഷം താമസിച്ചാല്‍ അവിടെ സാധിക്കും എന്ന തിരിച്ചറിവ് ഉണ്ടായ ഞാന്‍ പെട്ടന്ന് കൈയ്യില്‍  കടന്നു പിടിച്ചു .അവിടുന്ന് 1:3 എന്ന ratio യില്‍  (1 സ്റ്റെപ്പ് മുന്നോട്ടു വെക്കുമ്പോള്‍ 3 സ്റ്റെപ്പ് പിന്നോട്ട് )ഞങ്ങള്‍   ടോയിലിട്ടിലേക്ക്  നടന്നു ക്ലോസേട്ടിനു അഭിമുഖമായി ടിയാനേ  നിറുത്തി ഞാന്‍ പുറത്തു കാത്തു നിന്നു ....ഡാ ...കഴിഞ്ഞു എന്ന് KD  വിളിച്ചു പറഞ്ഞു.... വീണ്ടും ഞാന്‍ പോയി ചുമലില്‍ പിടിച്ചു ഫ്ലഷ് ചെയ്യാനായി നോക്കി ...യുറിന്‍ പോയതായി ഒന്നും കാണുന്നില്ല ക്ലോസറ്റ് നീറ്റ് ആന്‍ഡ്‌ ക്ലീന്‍  ...പക്ഷെ ബക്കറ്റ് പകുതി   ഫില്ല് ‍ ചെയ്തിട്ടുണ്ട് .കല്യാണ  സൂത്രം  ക്ലോസേട്ടിനുള്ളിലേക്ക് ഫോക്കസ്  ചെയ്യാന്‍ ഞാന്‍ മറന്നു ...അത് എന്റെ തെറ്റ് ആവശ്യം എനിക്കാണല്ലോ

                        അവിടുന്ന് വിജയകരമായി ബെഡ് റൂമില്‍ എത്തിയ ഞങ്ങള്‍ ബെഡിന്റെ ലോകേഷന്‍ മനസ്സില്‍ കുറിച്ചു   .KD  യെ കട്ടിലിലേക്ക് പരകായപ്രവേശം നടത്തുന്ന വേളയില്‍ KD യുടെ ത്രിപ്പാദങ്ങളില്‍ ഒന്ന് നിറവയറുമായി മലര്‍ന്നു കിടക്കുന്ന കണ്ണന്റെ വയറില്‍ ആണ് പതിച്ചത് .വില്ല് പോലെ വളഞ്ഞു വന്ന കണ്ണന്റെ മുഖ ഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി നെപോളിയനും ,പൊറോട്ടയും ഒരേ മനസ്സായി വാള്  എന്ന മായാപ്രപന്ജം സൃഷ്ട്ടിക്കാനുള്ള ഒരുക്കമാണെന്ന് .ഒന്നും ആലോചിച്ചില്ല എന്റെ വലത്തേ കയ്യിലെ 5 വിരലുകള്‍ കൊണ്ട് അവന്റെ വായ പൊത്തിപിടിച്ചു .എന്തോ മര്‍ദ്ദം എനെറെ കൈകളില്‍ അനുഭവപ്പെട്ടു ..ഞാനാരാ മോന്...‍ പിടിവിട്ടില്ല സര്‍വ ശക്തിയുമെടുത്തു അവന്റെ വായ  അടച്ചു പിടിച്ചു .പക്ഷെ എന്റെ പ്രയത്നം വിഫലമാക്കിക്കൊണ്ട് ...എന്റെ ശ്രമം അപ്പാടെ തകിടം മറിച്ചു  കൊണ്ട് ....വീഗാലാന്ടിലെ മ്യൂസികല്‍ ഫൌണ്ടന്‍ തോല്‍ക്കുമാര് എന്ടെ കയ് വിരലുകള്‍ക്കുള്ളില്‍നിന്നും  5  ദിക്കിലേക്ക് വാളിന്റെ  അനര്‍ഗ്ഗ നിര്‍ഗള  പ്രവാഹം ....അന്നാനെനിക്ക് ഒരു കാര്യം ബോധ്യമായത്...എന്റേത് ഓട്ട  കയ്യ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്....  ശരിയാണല്ലോ ....ഇതാണല്ലേ ഓട്ട  കയ്യ് . ടോയിലെറ്റില്‍ KD യുടെ വക,റൂമില്‍ കണ്ണന്റെ വക...അല്ല ,...എനിക്ക് ഇത് തന്നെ വരണം ചുമ്മാ ഇരുന്നവന്റെ ആസനത്തില്‍ ചുണ്ണാമ്പ് തേച്ചിട്ട് ചൊറിച്ചില്‍ ഉണ്ടോ  എന്ന് ചോദിച്ച പോലെ ആയി..


                   എന്തായാലും KD  യുടെ ചവിട്ടു കൊണ്ടതാണോ...വാള്‍  വെച്ചതാണോ ..വയറിന്റെ വേദന കൊണ്ടാണോ...അതോ ഇനി എന്റെ സമയദോഷം കൊണ്ടാണോ കണ്ണന്‍ നോര്‍മല്‍ ആയി.

എങ്കില്‍ ശരിയെടാ കൊച്ചനെ ഞാന്‍ കിടക്കട്ടെ...ടോയിലറ്റില്‍ ബക്കറ്റില്‍ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട് കയ്യും മുഖവും കഴുകി കിടന്നോ.....KD  ആരാണെന്നും,KD  യുടെ വില എന്താണെന്നും  അവനും അറിയട്ടെ............  കണ്ണനോട് goodnight  പറഞ്ഞു

എവിടെ കിടക്കാന്‍ ..എന്ത് കിടക്കാന്‍ ...എണീക്ക് ...........അവന്‍ വിടുന്ന ലക്ഷണം ഇല്ല

എന്ത് @#^%$#@$ ണാടാ ഇനി ഇരിക്കുന്നത് പോയി കിടന്നു ഉറങ്ങടാ. &*(^%$...

ചേട്ടാ എനിക്കൊരു ആഗ്രഹം ...

ഓ  എന്താണെന്ന് വെച്ചാല്‍ എഴുന്നെള്ളിക്ക്.

എനിക്കൊരു കവിത ചൊല്ലണം

തള്ളെ...... മറിച്ചു ....ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് അവനു കവിത
തൊ  %%^#$%%&&*^%ണം  പോലും ........കഴിഞ്ഞ ജന്മത്തില്‍ ഇവന്‍ എന്ടെ  ഭാര്യ ആയിരുന്നോ  ഇങ്ങനെ എന്നെ ദ്രോഹിക്കാന്‍ .....ഇതിപ്പോള്‍ പേറെടുക്കാന്‍ വന്നവള്‍ ഇരട്ട പെറ്റത്  പോലെ ആയല്ലോ ദൈവമെ .


എടാ മുടിഞ്ഞവനെ എനിക്ക് നാളെ ഡ്യൂട്ടി ഉള്ളതാണു ...ഇപ്പോള്‍ മണി 5 ആയി 7 മണിക്ക് ജോലിക്ക് കയറണം..പോയി കിടന്നു ഉറങ്ങടാ പുല്ലേ..

അത് പറഞ്ഞതും അവന്റെ മുഖം വികാര ഷോഭിതമായി ....

രേഷ്മയെ കണ്ട ജയദേവന്‍ സാറിനെ(Jai -Te  Van)   പോലെ........സജിനിയെ കണ്ട സാജന്‍ സാറിനെ  (saj -Ja -n )പോലെ.......അഭിലാഷയെ കണ്ട KS  ഗോപാലകൃഷ്ണന്‍ സാറിനെ പോലെ അവന്റെ മുഖം പലവിധ വികാരാങ്ങളാല്‍ മാറി മറിഞ്ഞു.

 എന്തും എപ്പോളും സംഭവിക്കാവുന്ന അവസ്ഥ.

ചുമ്മാ നടന്നു പോകുന്ന മനുഷ്യന്‍ വെള്ളിടി വെട്ടി ചാകുന്നില്ലേ????ബിവറേജസില്‍ ക്യു നിന്ന് വാങ്ങി അരയില്‍  വച്ച  സാധനം അണ്ടര്‍ വെയെര്‍  ഇടാത്തതിനാല്‍ ഊര്‍ന്നു താഴെ വീണു പൊട്ടി പോകുന്നില്ലേ??????
 എന്തായാലും കവിത കേള്‍ക്കാന്‍ തീരുമാനിച്ചു ...കവിത കേട്ടു ....KD  യുടെ ചവിട്ടു കിട്ടിയത് കൊണ്ടാണോ എന്തോ ശത്രുക്കള്‍ എന്നൊക്കെ ചോല്ലുന്നുണ്ടായിരുന്നു...വാള്  വെച്ചത്  കൊണ്ടാവാം മദ്യത്തിനെ പറ്റി  പരാമര്‍ശിക്കുന്നുണ്ട്...ഇടയ്ക്കിടെ അവന്‍ തന്നെ പറയുന്നുന്നയിരുന്നു ഉഗ്രന്‍ കവിതയാണ് ചേട്ടാ..ഇത് ..ഞാന്‍ തന്നെ എഴുതിയതാണ്,,എന്നൊക്കെ...അടിച്ചു മാറ്റിയതാണോ അവന്‍ എഴുതിയതാണോ ഒന്നുമറിയില്ല കുറെ നേരം കേട്ടിരുന്നു  അതിനു ശേഷം കിടന്നു എന്ന് പറയാന്‍ പറ്റില്ല എപ്പോളോ മറിഞ്ഞു.

              തൊട്ടടുത്ത ദിവസം അങ്ങനെയൊരു ദിവസമുള്ളതായി  ഞാന്‍ അറിഞ്ഞില്ല...പിറ്റേ ദിവസം ജോലിക്ക് ചെന്ന എനിക്ക് എന്റെ ബോസ്സ് എനിക്കൊരു ഗിഫ്റ്റ് തന്നു ഇന്നും ഞാന്‍ എന്റെ ബാഗിനുള്ളില്‍ ജീവനേക്കാള്‍ സ്നേഹിക്കുന്ന ....പരിപാലിക്കുന്ന ......കാത്തു സൂക്ഷിക്കുന്ന... ഒന്ന് .....പണിക്കു ചെല്ലാത്തത്തിന്റെ പേരില്‍ ബോസ്സ് എനിക്ക് തന്ന ആ വാണിംഗ് ലെറ്റര്....‍ അതും ലാസ്റ്റ് വാണിംഗ് .........

എനിക്ക് ഇങ്ങനെയൊരു ഗിഫ്റ്റ് വാങ്ങി  തന്ന ആ കവിത നിങ്ങള്‍ക്കും കേള്‍ക്കണം ...കാണണം എന്നുണ്ടെങ്കില്‍ താഴെ കാണുക.......

KD  യുടെയും കണ്ണന്റെയും കയ്യില്‍ തീര്‍ന്നില്ലെങ്കില്‍ വീണ്ടും കാണാം.....




സ്നേഹത്തോടെ.... ദിലീപ് ........